ആകര്‍ഷക ഓഫറുകളുമായി ബിഎസ്എന്‍എല്‍

Sunday 30 July 2017 2:23 pm IST

കൊല്ലം: ബിഎസ്എന്‍എല്‍ കൊല്ലം സര്‍ക്കിളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതികള്‍ തയാറായതായി ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബ്രോഡ്ബാന്‍ഡ് ലാന്‍ഡ്‌ലൈന്‍ ഓഫറുകളാണ് പുതുതായി അവതരിപ്പിക്കുന്നത്. വൈഫൈ സംവിധാനം ജില്ലയാകെ വ്യാപിപ്പിക്കാന്‍ പദ്ധതി പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ജില്ലയിലെ 90 എക്‌സ്‌ചേഞ്ചുകള്‍ക്ക് കീഴിലായി ആറ് ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 39 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടിയതായി അദ്ദേഹം അറിയിച്ചു. പുതുതായി ശാസ്താംകോട്ട, നിലമേല്‍, കോക്കാട്, കുളത്തൂപ്പുഴ, ആനപ്പേട്ടകോങ്കല്‍, മാത്ര, ചാത്തന്നൂര്‍, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.