ന്യൂദല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. സമയം നീട്ടില്ലെന്ന് ആദായി നികുതി വകുപ്പ് വ്യക്തമാക്കി. രണ്ട് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്.
കൃത്യസമയത്ത് തന്നെ റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്നും ആദായി നികുതി വകുപ്പ് അഭ്യര്‍ത്ഥിക്കാനും കൃത്യമായ വരുമാനം വ്യക്തമാക്കാനും ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങളായി പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.
ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കണം. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: