മട്ടന്നൂര്‍: കല്ലൂര്‍ ന്യൂ യുപി സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനവും ഏഴാം ക്ലാസ് കുട്ടികള്‍ക്കായുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സും നടന്നു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് വി.നാരായണന് നിര്‍വഹിച്ചു. മട്ടന്നൂര്‍ പഴശ്ശി രാജ എന്‍എസ്എസ് കോളേജ് ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസ്സര്‍ ടി.രവികൃഷ്ണന്‍ ക്ലാസ് നയിച്ചു. പ്രഥമാധ്യാപകന് ഇ.പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങില്‍ പരിപാടിയുടെ കണ്‍വീനര്‍ കെ.പി.രിവ്യ, എം.തേജാലക്ഷ്മി, എന്‍.വി.ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: