പുതുച്ചേരി: അനധികൃതമായി ഒസ്ട്രേലിയയിലേക്കു കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പിടിയിലായി. ഫെറി ഉപയോഗിച്ചു കടക്കാന്‍ ശ്രമിച്ച അഞ്ചു വയസുകാരന് കുട്ടി ഉള്‍പ്പെടെ ആറു തമിഴ് വംശജരെയാണു പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ വിവിധ അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് എത്തിയവരാണിവര്‍.
പെരികലാപത്ത് വില്ലേജിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിന് യാത്ര പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു സംഘം. ഇടനിലക്കാരന് തമിഴ് വംശജന് ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെറി വഴി ഓസ്ട്രേലിയയില്‍ എത്തിക്കാമെന്ന് അഭയാര്‍ഥികള്‍ക്ക് ഇയാള്‍ ഉറപ്പു നല്‍കിയതായി പോലീസ് അറിയിച്ചു.
50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഇടനിലക്കാരനു കൊടുത്തതായി അഭയാര്‍ഥികള്‍ മൊഴി നല്കി. ഇടനിലക്കാരനെതിരേ തട്ടിപ്പു കുറ്റത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: