ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഭയപ്പെട്ട് ചൈന

Sunday 30 July 2017 5:24 pm IST

ചൈന അക്ഷരാർത്ഥത്തിൽ ഇന്ത്യയെ ഭയപ്പെടുകയാണ്. ലോകത്തിലെ തന്നെ കരുത്തുറ്റ സാമ്പത്തിക ശക്തിയായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നത് ചൈനയെ ഏറെ വ്യാകുലപ്പെടുത്തുന്നു. ചൈനയ്ക്ക് ആധിപത്യം ലഭിക്കുന്ന അന്താരാഷ്ട്ര മാർക്കറ്റുകൾ അവർക്ക് നഷ്ട്പ്പെട്ട് ആ സ്ഥാനം ഇന്ത്യ കൈവരിക്കുമോ എന്നതാണ് ഇപ്പോൾ അവരെ ഏറെ അലട്ടുന്നത്. ശക്തമായ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ലോകമാകമാനമുള്ള കമ്പനികൾ സസൂക്ഷമം നോക്കികാണുന്നുണ്ട്. ഒരു പക്ഷേ ഭാവിയിൽ അവർ ചൈനയിൽ ആസൂത്രണം ചെയ്യുന്ന പ്രോജക്ടുകൾ ഇന്ത്യയിലേക്ക് മാറ്റിയേക്കാം. കാരണം ചൈനയുടേതു പോലെ തന്നെ പരിശീലനം സിദ്ധിച്ച തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. ഇതിലുമുപരി ചൈനയിലേക്കാളും മികച്ച ഒരു സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതും, അതായത് ചൈനയേക്കാളും അഭിപ്രായസ്വാതന്ത്യ്രവും വിശാലമായ കാഴ്ചപ്പാടും  ഇന്ത്യയിലുണ്ട്. വിവിധ മേഖലകളിലും ഇന്ത്യൻ തൊഴിലാളികൾക്ക് തന്നെയാണ് പല പ്രമുഖ കമ്പനികളും പ്രധാന്യം നൽകുന്നത്. അടുത്തിടെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎ ടെക്നോളജീസ് 300 പേരടങ്ങുന്ന ചൈനയുടെ ഡവലപ്പ്മെന്റ് ടീമിനെ പുറത്താക്കിയിരുന്നു. എന്നാൽ കമ്പനി ഇപ്പോൾ ഇന്ത്യയിൽ വരും വർഷങ്ങളിലായി രണ്ടായിരത്തോളം സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാനാണ് ഉദ്ദ്യേശിക്കുന്നത്. ചൈനയേക്കാലും മികച്ച സാങ്കേതിക വശങ്ങൾ ഇന്ത്യയ്ക്ക് തന്നെയാണുള്ളതെന്ന് ചൈനയുടെ ഒരു ദേശീയ മാധ്യമം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചവർ ഏറെയാണ്, മിതമായ ശമ്പളവും കമ്പനികൾ തുടങ്ങുന്നതിന് വേണ്ട ചെലവ് കുറവുമാണ് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതെന്ന് മാധ്യമം വിലയിരുത്തുന്നു. ഇന്ത്യ ശാസ്ത്ര ഗവേഷണ രംഗത്ത് നേടുന്ന മികവുകളെ എടുത്ത് പറയേണ്ടത് തന്നെയാണ്. അടുത്തിടെ ഐഎസ്ആർഒ ചെലവ് കുറഞ്ഞ രീതിയിൽ ഒറ്റ ഉപഗ്രഹ വിക്ഷേപണത്തിൽ 104 സാറ്റലൈറ്റുകളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇത് ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വിദേശ രാജ്യങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കായി സാറ്റ്ലൈറ്റുകളെ ചെലവ് കുറച്ച് ബഹിരാകാശത്തിൽ എത്തിക്കാൻ ഇന്ത്യയെ സമീപിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. സ്പേസ് രംഗത്ത് ഇന്ത്യ അത്രമാത്രം കുതിച്ച് മുന്നോട്ട് പോയിരിക്കുന്നു. ഇത്തരത്തിലുള്ള സംരഭങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് വൻ സാമ്പത്തിക ഭദ്രത കൈവരിക്കാനാകും. സാമ്പത്തികത്തിനു പുറമെ ലോക രാഷ്ട്രങ്ങളുമായി ഇന്ത്യ പുലർത്തുന്ന സൗഹൃദവും ഉഭയകക്ഷി ബന്ധങ്ങളും വാണിജ്യ വ്യാപാര കരാറുകളും ചൈനയെ അസൂയപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കായി പ്രധാനമന്ത്രി ലോകരാഷ്ട്രങ്ങൾ സന്ദർശിച്ച് അവരുമായി സൈനിക ഉടമ്പടികളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുന്നതും ചൈനയെ ഏറെ അസ്വസ്ഥരാക്കുന്നു. ഇപ്പോൾ എല്ലാ അർത്ഥത്തിലും ചൈനയേക്കാളും മികച്ച ശക്തിയായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.