ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ജില്ലയിലെങ്ങും പ്രതിഷേധം : ഹര്‍ത്താല്‍ പൂര്‍ണ്ണം

Sunday 30 July 2017 10:42 pm IST

കണ്ണൂര്‍: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹിനെ വെട്ടിക്കൊന്ന സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. സിപിഎം നടപടിയ്‌ക്കെതിരെ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ കിടന്നു. സ്വാകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ജില്ലയിലൊരിടത്തും നിരത്തിലിറങ്ങിയില്ല. ഏതാനും ഇരു ചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍,തളിപ്പറമ്പ്,ശ്രീകണ്ഠാപുരം,ഇരിട്ടി,മാഹി പളളൂര്‍, പാനൂര്‍ തുടങ്ങി ഒട്ടുമിക്ക ടൗണുകളിലും ഗ്രാമ പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്‍.കെ.ഗിരിധരന്‍, പളളിപ്രം പ്രകാശന്‍,കെ.രതീഷ് തുടങ്ങിയവര്‍ നേതൃത്വം. തലശ്ശേരി: കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരത്തില്‍ സംഘപരിവാര്‍ പ്രകടനം നടത്തി. കെ.പ്രമോദ്, പി.വി.ശ്യാം മോഹന്‍, എസ്.രാജഗോപാല്‍, കെ.എന്‍.മോഹനന്‍, സി. നിധിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശ്രീകണ്ഠാപുരം: കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടി.ഒ.രാജേഷ്, കെ.സഹദേവന്‍, കെ.വിജയകുമാര്‍, രാജേഷ്, പി.പി.ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാഹി: പള്ളൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇരട്ടപ്പിലാക്കൂല്‍ മാരാര്‍ജി മന്ദിര പരിസരത്തുനിന്നാരംഭിച്ച് പള്ളൂര്‍ ടൗണ്‍ ചുറ്റി ഇരട്ടപ്പിലാക്കൂലില്‍ സമാപിച്ചു. സത്യന്‍ കുനിയില്‍, വിജയന്‍ പൂവ്വച്ചേരി, കെ.പി.മനോജ്, പി.ടി.ദേവരാജന്‍, മഗനീഷ് മഠത്തില്‍, വള്ളില്‍ ജിജേഷ്, രജി പന്തക്കല്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.