സ്ലാബില്‍ കാല്‍ കുരുങ്ങി യാത്രക്കാരന് പരിക്ക്

Sunday 30 July 2017 7:53 pm IST

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡിന്റെ ഭാഗമായി നിര്‍മ്മിച്ച് ഓവു ചാലിന്റെ സ്ലാബില്‍ കാല്‍ കുരുങ്ങി വഴിയാത്രക്കാരന് സാരാമായി പരിക്കേറ്റു. നഗരത്തിലെ സ്റ്റേഷനറി കടയിലെ സെയില്‍സ്മാന്‍ അരയി പാലക്കാലിലെ പി.വി.കുമാരനാ(50) ണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ബസ് ഇറങ്ങി കടയിലേക്ക് നടന്നു പോകുമ്പോഴാണ് അബദ്ധത്തില്‍ കാല്‍കുടുങ്ങിയത്. ഉടന്‍ തന്നെ പരിസരത്തുള്ളവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ടി ബി റോഡ് ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ഓവു ചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ക്കിടയിലൂടെയുള്ള വിടവ് അപകട ഭീഷണിയുയര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.