റേഷന്‍കാര്‍ഡ് പരാതി: സമയപരിധി നീട്ടും

Sunday 30 July 2017 7:55 pm IST

കാസര്‍കോട്: പുതിയ റേഷന്‍കാര്‍ഡ് സംബന്ധിച്ച വ്യാപകമായ പരാതികളുയരുന്ന സാഹചര്യത്തില്‍ ഇനിയും റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പരാതി സമര്‍പ്പിക്കാനുളള സമയപരിധി നീട്ടി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനര്‍ഹരായവരെ മുന്‍ഗണനാപട്ടികയിലുളള റേഷന്‍കാര്‍ഡില്‍ നിന്നൊഴിവാക്കുന്നതിനും നടപടി ത്വരിതപ്പെടുത്തണം.
പരാതികള്‍ ഫീല്‍ഡ്തലത്തില്‍ അന്വേഷിക്കുമെന്നും ഇതുവരെ 134 അനര്‍ഹരെ കണ്ടെത്തിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹരായവരെ ഒഴിവാക്കുന്നതോടെ പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന അര്‍ഹരായവരെ ഉള്‍പ്പെടുത്താനാകും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പുതിയ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി പരാതികളുളളവര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.