പ്രതിഷേധം ശക്തം

Sunday 30 July 2017 8:25 pm IST

ആലപ്പുഴ: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ജനങ്ങള്‍ ഏകമനസ്സോടെ ഹര്‍ത്താലിനോട് സഹകരിക്കുകയായിരുന്നു. എവിടെയും സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ആലപ്പുഴ നഗരത്തില്‍ പ്രതിഷേധയോഗം വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പിണറായി വിജയന്റെ ഭരണം കൊലയാളി ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് താലൂക്ക് സംഘചാലക് സഹദേവന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അര്‍. രണ്‍ജീത് ശ്രീനിവാസ്, ആര്‍. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി അനിയന്‍ സാമിച്ചിറ, ഗോപകുമാര്‍, ബിജെപി മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, ആര്‍. കണ്ണന്‍, ജി. മോഹനന്‍, ആര്‍എസ്എസ് താലൂക്ക് ഭാരവാഹികളായ പ്രദീപ്, കെ.എച്ച്. രാജീവ്, ഉത്തമന്‍, ഹിന്ദു ഐക്യവേദി താലൂക് സെക്രട്ടറി ഉദയകുമാര്‍, മത്സ്യ പ്രവര്‍ത്തകസംഘം ഭാരവാഹി പി.സി. കാര്‍ത്തികേയന്‍, എ.ഡി. പ്രസാദ് കുമാര്‍, മധു നായര്‍, അനില്‍ കുമാര്‍, രാജു, പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലപ്പുഴയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ആരംഭിച്ച പ്രകടനം കച്ചേരിമുക്കില്‍ സമാപിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യകര്‍ത്താക്കളായ വി. ഉണ്ണികൃഷ്ണന്‍, ജി. സുമേഷ്, യു. ഷിജോ, എന്‍. ശശീന്ദ്രന്‍ ബിജെപി നേതാക്കളായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, എല്‍.പി. ജയചന്ദ്രന്‍ , ഡി. പ്രദീപ്, പി.കെ. വാസുദേവന്‍, വി.ശ്രീജിത്ത്, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടനാട്ടില്‍ മങ്കൊമ്പ്, തലവടി തുടങ്ങിയ പ്രദേശങ്ങളിലും പ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.ബിജെപി മുഹമ്മയില്‍ പ്രകടനവും യോഗവും നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. വി. ബാബു,വി. ബൈജു,ടി. എസ്. അനില്‍കുമാര്‍,സി. വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ചേര്‍ത്തലയില്‍ പ്രകടനവും സമ്മേളനവും നടന്നു, സമ്മേളനം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷനായി. ടി. സജീവ്‌ലാല്‍, സുമി ഷിബു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി. എന്‍. ജയശങ്കര്‍, അരുണ്‍ കെ. പണിക്കര്‍, എം. എസ്. ഗോപാലകൃഷ്ണന്‍, പി. കെ. ബിനോയ്, ഡി. ജ്യോതിഷ്, കെ. ആര്‍. അജിത്ത്, എസ്. പത്മകുമാര്‍, കെ. കെ. പുരുഷന്‍, സന്തോഷ്, ഹരികൃഷ്ണന്‍, ദീപു എന്നിവര്‍ നേതൃത്വം നല്‍കി. തുറവൂരില്‍ നടന്ന പ്രതിഷേധ സമ്മേളനം ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍, അരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി. മധുസൂദനന്‍, എന്‍.വി പ്രകാശന്‍, സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. അരൂരില്‍ പ്രതിഷേധ മാര്‍ച്ചിന് ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.പി. രൂപേഷ് കുമാര്‍ നേതൃത്വം നല്‍കി. ബിജെപി അരൂര്‍ തെക്ക്, വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എല്‍. അജികുമാര്‍, മനോജ് മാളിയേക്കല്‍, ബിഎംഎസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ്, അഗസ്റ്റിന്‍ കളത്തറ, തിലകന്‍, നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് ചന്തിരൂര്‍ പാലത്തിനു സമീപത്തുനിന്നാരംഭിച്ച് അരൂര്‍ മുക്കത്ത് സമാപിച്ചു. പെരുമ്പളത്ത് പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ നേതൃത്വം നല്‍കി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.