കാട്ടാക്കട: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണിക്കുട്ടന്, വിജിത്ത്, സാജു, അരുണ്‍, ഷൈജു, ഗിരീഷ്, രാജേഷ്, മഹേഷ്, വിഷ്ണു, വിപിന്‍, മോനി എന്നിവരാണ് പിടിയിലായത്.
സംഭവവുമായി നേരിട്ടു ബന്ധമുള്ളവരും കൃത്യം നടത്തിയശേഷം ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയവരും ഉള്‍പ്പെടെയുള്ളവരുമാണ് ഇവര്‍. ഇവരെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു.
കൊലയ്ക്കുശേഷം മണിക്കുട്ടന്, വിജിത്ത്, സാജു, അരുണ്‍, ഷൈജു, ഗിരീഷ്, രാജേഷ്, മഹേഷ്, വിഷ്ണു എന്നിവര്‍ കാട്ടാക്കട ഭാഗത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാണ് ഡിവൈഎഫ്ഐ നേതാവ് സാജുവിനെ പോലീസ് അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: