അനധികൃത പാര്‍ക്കിങ് ഭീഷണിയാകുന്നു

Sunday 30 July 2017 8:22 pm IST

തുറവൂര്‍: ദേശീയപാതയോരത്തെ ബസ് സ്റ്റോപ്പിലും പരിസരത്തുമുള്ള അനധികൃത പാര്‍ക്കിങ് അപകടക്കെണിയാകുന്നു. നടപടി സ്വീകരിക്കാതെ അധികാരികള്‍ കണ്ണടച്ചിരുട്ടാക്കുന്നു. ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലും സമീപത്തുമാണ് ഇരുചക്ര മുച്ചക്ര വാഹനങ്ങളടക്കമുള്ളവ തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്യുന്നത്. ഇതുമൂലം മേഖലയില്‍ അപകടങ്ങള്‍ പെരുകുകയാണ്. കാത്തുനില്‍പ്പുപുരയില്‍ പോലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്. അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളും കാറുകളും മറികടന്ന് യാത്രക്കാര്‍ ബസില്‍ കയറേണ്ട സ്ഥിതിയാണ്്. സ്റ്റോപ്പിന് സമീപം കാഴ്ച മറയ്ക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ഫഌക്‌സ് ബോര്‍ഡുകളും, റോഡരുകില്‍ ട്രക്കുകളും, കണ്ടെയ്‌നറുകളും പിക്കപ്പ് വാനുകളടക്കമുള്ളവ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ നിത്യസംഭവമാകുന്നതിന് കാരണമാകുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റ് ബസുകളുള്‍പ്പടെ നിര്‍ത്തുന്ന ഇവിടെ നിന്ന് പമ്പ, ഗുരുവായൂര്‍ തുടങ്ങിയ ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. അനധികൃത പാര്‍ക്കിങ് മൂലം യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസുകള്‍ റോഡില്‍ നിര്‍ത്തേണ്ടെ സാഹചര്യമാണ് നിലവിലുള്ള്. ഇതുമൂലം നിരവധി പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. സ്റ്റോപ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയായി പാര്‍ക്കിങിന് അനുയോജ്യമായ സ്ഥലമുങ്കെിലും സ്റ്റോപ്പിന് സമീപമാണ് അധികം വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ അപകടത്തില്‍ പെട്ട് സ്ത്രീ മരിച്ചിരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികാരികളും ഈഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേപവും ഉയരുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.