ചേര്‍ത്തല: രാജന് പി.ദേവിന് ഉചിതമായ സ്മാരകം ചേര്‍ത്തലയില്‍ നിര്‍മിക്കണമെന്നു ചേര്‍ത്തല സംസ്കാര സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്കാരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജന് പി.ദേവ് അനുസ്മരണം നടന് പുന്നപ്ര അപ്പച്ചന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസന്നന് അന്ധകാരനഴി, ബി. ജോസുകുട്ടി, ജോസഫ് മാരാരിക്കുളം, വെട്ടയ്ക്കല്‍ മജീദ്, കരപ്പുറം രാജശേഖരന്, ബേബി തോമസ്, ഗീത തുറവൂര്‍, ടി. നിക്ലാവ്, ആലപ്പി ഋഷികേശ്, ഗ്രാമശ്രീ സുരേഷ്, വി.കെ. ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: