ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പത്ത് പേര് മരിച്ചു. 53 പേരെ കാണാതായി. മൂന്ന് അഗ്നിശമന സേനാംഗങ്ങളും മരിച്ചവരില്‍ പെടും. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നും തുടരുകയാണ്. നൂറ് കണക്കിനാളുകള്‍ ഭവനരഹിതരായി.
മണ്ണിടിച്ചില്‍ വ്യാപകമായതിനെ തുടര്‍ന്ന് ചാര്ഡാം, കേദാര്‍നാഥ് തീര്‍ത്ഥാടനയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: