തുറവൂര്‍: തുറവൂര്‍ റ്റിഡി റോഡില്‍ നിന്നും കിഴക്കോട്ട് തുറവൂര്‍ കവല വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്തു കൈയേറ്റം വര്‍ധിക്കുന്നു. ഇവിടെ ധാരാളം പേര് റോഡിന്റെ സ്ഥലങ്ങള്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവട സ്ഥാപനങ്ങള്‍ നടത്തുകയാണ്. ഈ റോഡിന്റെ വീതി ഇപ്പോള്‍ കുറവാണ്. കെഎസ്ആര്‍ടിസി ബസുകളുംസ്വകാര്യ ബസുകളും ഉള്‍പ്പെടെ ധാരാളം വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡ് ഇപ്പോള്‍ കാല്‍നടക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഫുട്പാത്തുകള്‍ പലരും കൈവശപ്പെടുത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പല തവണ റോഡ് കൈയേറി കെട്ടിടം നിര്‍മിച്ചിരിക്കുന്ന വിവരം പൊതുമരാമത്ത് വിഭാഗം റോഡ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: