കോഫി രുചിച്ച് ഗുണനിലവാരം വിലയിരുത്തി മികച്ച കരിയറിലെത്താം. ഇന്ത്യന്‍ കോഫി ഇന്‍ഡസ്ട്രിയില്‍ കോഫി ക്വാളിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ മാനേജീരിയല്‍ തസ്തികയില്‍ ജോലി നേടാന്‍ അനുയോജ്യമായ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്മെന്റ് (പിജിഡിസിക്യുഎം) കോഴ്സ് പ്രവേശനത്തിന് കോഫി ബോര്‍ഡ് ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ബാംഗ്ലൂരിനടുത്ത് ചിക്കമംഗ്ലൂരിലെ ‘സിസിആര്‍ഐ’യില്വച്ചാണ് കോഴ്സ് നടത്തുന്നത്. മൂന്ന് ട്രൈമസ്റ്ററുകളായിട്ടുള്ള 12 മാസത്തെ പഠനം. ‘കോഫി ടേസ്റ്റേഴ്സ്’ ആകുന്നതിനാവശ്യമായ പ്രത്യേക പരിജ്ഞാനവും നൈപുണ്യവുമാണ് ഈ കോഴ്സിലൂടെ ലഭിക്കുന്നത്. കോഫി കള്ട്ടിവേഷന് പ്രാക്ടീസ്, കോഫി മാര്‍ക്കറ്റിംഗ്, ക്വാളിറ്റി ഇവാലുവേഷന്‍ ടെക്നിക്സ്, ക്വാൡറ്റി അഷ്വറന്‍സ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. സെപ്റ്റംബറിലാണ് കോഴ്സ് ആരംഭിക്കുക.
ആദ്യ ട്രൈമസ്റ്റര്‍ പഠനകാലയളവില്‍ താമസസൗകര്യം സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള കാലയളവില്‍ പഠിതാക്കള്‍ ബാംഗ്ലൂരുവില്‍ താമസസൗകര്യം സ്വയം കണ്ടെത്തണം. മൊത്തം കോഴ്സ് ഫീസ് രണ്ടര ലക്ഷം രൂപയാണ്.
ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയന്‍സ്, ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലൊന്നില്‍ ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തവര്ക്കാണ് അര്‍ഹത. കോഫി ഇന്‍ഡസ്ട്രി/പ്ലാന്റേഷന്/എക്സ്പോര്‍ട്ട് മുതലായ സംരംഭങ്ങള്‍ സ്പോണ്സര് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.indiacoffee.org എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കോഫി ബോര്‍ഡ് ‘IEBR’ അക്കൗണ്ടില്‍ മാറ്റാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വന്തം മേല്‍വിലാസമെഴുതിയ ‘9ഃ6’ ഇഞ്ച് വലിപ്പമുള്ള ഒരു കവര്‍ എന്നിവ അടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: The Divisional Head (Coffee Quality), Coffee Board, No-1, Dr. B.R. Ambedkar Veedhi, Bangalore-560001.-
അക്കാഡമിക് മെരിറ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ, സെന്‍സറി ഇവാലുവേഷന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്റര്‍വ്യുവും സെലക്ഷനും ആഗസ്റ്റ് 30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.indiacoffee.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: