ചതുരംഗപ്പാറയിലേയ്ക്കുള്ള ഗതാഗതം നിലച്ചു

Sunday 30 July 2017 9:34 pm IST

കട്ടപ്പന: ദിവസേന നൂറ്കണക്കിന് സഞ്ചാരികളെത്തുന്ന ചതുരംഗപ്പാറയിലേയ്ക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തി തമിഴ്‌നാട് വനം വകുപ്പ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. ചെറുവാഹനത്തിന് മാത്രം കടന്നുപോകുവാന്‍ കഴിയുന്ന തരത്തില്‍ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി മലകയറി ചതുരംഗപ്പാറയില്‍ എത്തേണ്ട അവസ്ഥയാണ്. ചെക്ക ്‌പോസ്റ്റില്‍ ആളില്ലാത്തതിനാല്‍ പലപ്പോഴും ഇവിടെ സഞ്ചാരികള്‍ക്ക് മുമ്പില്‍ അടഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. പ്രകൃതി മോനഹാരിതകൊണ്ടും കാറ്റാടിപ്പാടത്താലും സമ്പന്നമായ ആരെയും ആകര്‍ഷിക്കുന്ന കേരളാ-തമിഴിനാട് അതിര്‍ത്തി പ്രദേശമായ ചതുരങ്കപ്പാറയിലേയ്ക്ക് ദിവസേന നിരവധി വിനോദസഞ്ചാരികളാണ് കടന്നുവരുന്നത്. ഇതില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ്. കൂടാതെ വിദേശീയരായ സഞ്ചാരികളുമായി ട്രക്കിംഗ് ജീപ്പുകളും കടന്നുവരുന്നുണ്ട്. സഞ്ചാരികള്‍ക് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതും വലിയ അപകട സാദ്ധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും തമിഴ്‌നാടിനും ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ കഴിയുന്ന ചതുരംഗപ്പാറ മെട്ട് തമിഴ്‌നാടിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി വനം വകുപ്പ് ഗേറ്റ് അടച്ചിട്ടതോടെ ട്രക്കിംഗ് വാഹനങ്ങളടക്കം ഇവിടേയ്ക്ക് കടന്നുവരാത്ത സാഹചര്യവുമുണ്ട്. ഇത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.