ജില്ലാ ലോട്ടറി ഓഫീസ് ധര്‍ണ്ണ വിജയിപ്പിക്കും: ബിഎംഎസ്

Sunday 30 July 2017 9:36 pm IST

മാനന്തവാടി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനലോട്ടറിക്ക് ഒഴിവാക്കിയ ജിഎസ്ടി ചോദിച്ചുവാങ്ങി ആ നികുതിഭാരം മുഴുവന്‍ ചെറുകിട ഏജന്റുമാരുടെയും ചില്ലറവില്‍പ്പനക്കാരുടെയും മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാനസര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ് (ബിഎംഎസ്സ്) ജില്ലാകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പൊതുവേദികളിലും കമ്മിറ്റി യോഗങ്ങളിലും അന്യസംസ്ഥാനലോട്ടറിക്കെതിരെ വാചാലരാകുന്നവര്‍ പാര്‍ട്ടിപത്രത്തില്‍ അന്യസംസ്ഥാനലോട്ടറിയുടെ പരസ്യംനല്‍കി പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊളളുന്നത്.ഈ സാഹചര്യത്തില്‍ ജിഎസ്ടി തുക മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുക, ടിക്കറ്റ് അച്ചടി വര്‍ദ്ധനവിന് നിയന്ത്രണംഏര്‍പ്പെടുത്തുക, നൂറു രൂപമുതല്‍ അയ്യായിരം രൂപവരെയുളള സമ്മാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുക,അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ്(ബിഎംഎസ്സ്) ന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഒന്നിന് ജില്ലാലോട്ടറി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് എന്‍.വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി സന്തോഷ്. ജി നായര്‍, ഒ.പി. ശശിധരന്‍, പി.വാസു,കണ്ണന്‍മേപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.