ശ്രദ്ധിക്കാന്‍

Sunday 30 July 2017 9:40 pm IST

  • വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) തിരുവനന്തപുരത്തുള്ള സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോകളെയും (ജെആര്‍എഫ്) റിസര്‍ച്ച് അസോസിയേറ്റുകളെയും (ആര്‍എ) ആവശ്യമുണ്ട്. ജെആര്‍എഫിന് 6 ഉം റിസര്‍ച്ച് അസോസിയേറ്റിന് 9 ഉം ഒഴിവുകളുണ്ട്. ആര്‍എക്കുള്ള അപേക്ഷ ജൂലൈ 31 വരെയും ജെആര്‍എഫിനുള്ള അപേക്ഷ ആഗസ്റ്റ് 7 വരെയും സ്വീകരിക്കും. www.vssc.gov.in.-
  • ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളായ മാസ്റ്റര്‍ ഒാഫ് ബിസിനസ് ലോസ് (എംബിഎല്‍), ഹ്യൂമന്‍ റൈറ്റ്‌സ് ലോ, മെഡിക്കല്‍ ലോ ആന്റ് എത്തിക്‌സ്, എന്‍വയോണ്‍മെന്റല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ലോ, ചൈല്‍ഡ് റൈറ്റ്‌സ് ലോ, കണ്‍സ്യൂമര്‍ ലോ ആന്റ് പ്രാക്ടീസ്, സൈബര്‍ ലോ ആന്റ് സൈബര്‍ ഫോറന്‍സിക്‌സ് എന്നിവയില്‍ പിജി ഡിപ്ലോമാ പ്രവേശനത്തിന് അപേക്ഷ പിഴ കൂടാതെ ആഗസ്റ്റ് 31 വരെ. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. http://ded.nls.ac.in.-
  • അംഗീകാരമില്ലാത്ത ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനം നേടരുതെന്ന് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. അംഗീകൃത ഫാര്‍മസി ഡിപ്ലോമ (ഡി.ഫാം), ഡിഗ്രി (ബി.ഫാം), ഫാംഡി കോഴ്‌സുകളും ഇവ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളുടെയും ലിസ്റ്റ് www.pci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഡ്മിഷന്‍ നേടുന്നതിന് മുമ്പ് അംഗീകാരം ഉറപ്പുവരുത്തണമെന്നും ഫാര്‍മസി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
  • കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ INSPIRE- ഫാക്കല്‍റ്റി പദ്ധതി പ്രകാരം കംപോണന്റ് ഓഫ് അഷ്വേര്‍ഡ് ഓപ്പര്‍ച്യൂണിറ്റി ഫോര്‍ റിസര്‍ച്ച് കരിയറിലേക്കുള്ള (ജൂലൈ 2017 സെഷന്‍) ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. അപേക്ഷയുടെ പ്രിന്റൗട്ട് ആഗസ്റ്റ് 21 വരെ സ്വീകരിക്കും. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ നാഷണല്‍ അക്കാദമിക്കാണ് അപേക്ഷ നല്‍കേണ്ടത്.- www.inspire-dst.gov.in, www.online-inspire.gov.in.-
  • ഇന്ത്യന്‍ ആര്‍മിയില്‍ 'എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി' പദ്ധതി പ്രകാരമുള്ള ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (2018 ഏപ്രില്‍, 43-ാമത് കോഴ്‌സ്) നേടുന്നതിന് അപേക്ഷ ആഗസ്റ്റ് 23 വരെ. www.joinindianarmy.nic.in.
  • കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് തിരുവനന്തപുരം, അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ബിരുദപഠനത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിഭ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സെപ്റ്റംബര്‍ 15 വരെ. www.kscste.kerala.gov.in (STARS).-
  • വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമായ അപ്രന്റീസ് ട്രെയിനിംഗിനായുള്ള ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യു കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ആഗസ്റ്റ് 19 ന് നടക്കും. ഏകദേശം ആയിരത്തോളം ഒഴിവുകളുണ്ടാകും. പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. രാവിലെ 9 മണിക്ക് ഹാജരാകണം. www.sdcentre.org.
  • 2017 -18 അദ്ധ്യയന വര്‍ഷത്തെ എംസിഎ ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 4 വരെ. പ്ലസ് ടു തലത്തിലോ, ഡിഗ്രി തലത്തിലോ കണക്ക് ഒരു വിഷയമായി പഠിച്ച് ബിസിഎ/ബിഎസ്‌സി(ഐടി,കമ്പ്യൂട്ടര്‍ സയന്‍സ്) 50 ശതമാനം മാര്‍ക്കില്‍ കുറയാതെ.(എസ് സി/എസ് ടി കാര്‍ക്ക് 45 ശതമാനം) വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ആഗസ്റ്റ് 8 ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.lbscentre.in-
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.