വീട് കുത്തിത്തുറന്ന് മോഷണം

Sunday 30 July 2017 9:40 pm IST

കൊടകര: കൊടകര പേരാമ്പ്ര തേശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. ആറ് പവനും 65,000 രൂപയും കവര്‍ന്നു. തേശേരി മാത്തള സിറ്റിയിലുള്ള തൃശോക്കാരന്‍ നിജോയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. റിജോ അയര്‍ലണ്ടിലാണ്. റിജോ ജേക്കബ്ബിന്റെ മാതാപിതാക്കളും ഭാര്യ ഷെറിയും മക്കളുമാണ് വീട്ടില്‍ താമസം. ഇവര്‍ ശനിയാഴ്ച ബന്ധുവീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വീടിന്റെ മുന്‍വാതിലിന്റെ കതക് ആയുധമുപയോഗിച്ച് തിക്കിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്റെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള 2 വാച്ചുകളും രണ്ട് കാമറകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. കൊടകര സി.ഐ. -കെ.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.