അരുംകൊലയില്‍ പ്രതിഷേധം; നാട് നിശ്ചലം

Sunday 30 July 2017 9:41 pm IST

തൃശൂര്‍: തിരുവനന്തപുരത്ത് ആര്‍എസ്.എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സിപിഎമ്മിന്റെ അരുകൊലക്കെതിരെയുള്ള പ്രതിഷേധത്തില്‍ നാടൊന്നാകെ അണിനിരന്നു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. സ്വകാര്യബസുകളും ഓട്ടോ, ടാക്‌സികളും സര്‍വ്വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ബസുകളും ഓടിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താലിന്റെ ഭാഗമായി സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. തൃശൂരില്‍ നടന്ന പ്രകടനത്തിന് ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.മഹേഷ്, വി.രാവുണ്ണി, വിന്‍ഷി അരുണ്‍കുമാര്‍, ഐ.ലളിതാംബിക, ബി.എം. എസ്. ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണന്‍, സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍, ഇ.വി.കൃഷ്ണന്‍നമ്പൂതിരി, ഷാജന്‍ ദേവസ്വം പറമ്പില്‍, പ്രദീപ് മുക്കാട്ടുകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി.മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന സമിതി അംഗം മോഹനന്‍ കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എം അരുണ്‍ അധ്യക്ഷത വഹിച്ചു. ഷാജു ഉള്ളാടത്തില്‍, അഭിലാഷ് മരയ്ക്കാത്ത് ,ശ്രീജിത്ത് എന്‍.എസ്, മണികണ്ഠന്‍ പറമ്പന്‍തളി, സനീഷ് ഇ എം, സജിത്ത് പറമ്പന്‍തളി, പ്രവീണ്‍ ടി.ജി എന്നിവര്‍ നേതൃത്വം നല്‍കി. ഏങ്ങണ്ടിയൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കനകന്‍ കെ.സ്, ഗോപി പനക്കല്‍, മണികണ്ഠന്‍ കെ.പി, രാധാകൃഷ്ണന്‍ കെ.എ, പ്രജിത്ത് ഇ.സി, ദേവാനന്ദന്‍ പി.സ്, അനില്‍ കൊക്കന്തറ, ബിജു വി.ക്കെ, പ്രജിത്ത് പി.പി,പ്രകാശന്‍ കെ.എല്‍, സുരേഷ് പി.വി, ഹരിദാസ് എന്‍ ക്കെ, ദര്‍ശന്‍ എ.ആര്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അരിമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍, എ.അരുണ്‍, ഉണ്ണികൃഷ്ന്‍ മാടമ്പത്ത്, പീതാംബരന്‍, മനോജ് മാടമ്പാട്ട്, ലാസര്‍ പരയ്ക്കാട്, സിന്ധു ദിനേശന്‍, ജിനില്‍കുമാര്‍, ശ്രീനിവാസന്‍ വെളുത്തൂര്‍, കെ.ബി. രതീഷ്.അജയകുമാര്‍ പേനിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ചെറുതുരുത്തിയില്‍ കോഴിമാംപറമ്പ് ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന ഇ.ആര്‍.അനീഷ്, പി.പി. സജിത്, പി.പ്രശോഭ്, എം.എ.രാജു, ചന്ദ്രബോസ്, കെ.കെ.മുരളി, പി.ആര്‍. രാജ് കുമാര്‍, വി.ടി.പ്രകാശ്, വി.സി.ഷാജി, കെ.ജി. മണികണ്ഠന്‍, ദിലീപ്, വി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്തിക്കാട് പുത്തന്‍പീടികയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അന്തിക്കാട് സെന്ററില്‍ സമാപിച്ചു. സുബിന്‍ കാര്യമാക്കല്‍, ഗോകുല്‍ കരിപ്പിള്ളി, കൃഷ്ണദത്ത്, രഘുനാഥ് കരിപ്പിള്ളി, അനില്‍ മഠത്തില്‍, വിപിന്‍ പ്രസാദ്, പി.ഗോവിന്ദന്‍ കുട്ടി, എന്നിവര്‍ നേതൃത്വം നല്‍കി. മണലൂര്‍ പഞ്ചായത്തില്‍ കാഞ്ഞാണിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കണ്ടശ്ശാംകടവ് ജെട്ടിയില്‍ സമാപിച്ചു. ഗോപികുന്നത്തുള്ളി, അനില്‍ സി.എസ്., അമ്പാടി, മനോജ് മാനിന, പി.കെ.ലാല്‍, രതീഷ്‌കൂനത്ത് നേതൃത്വം നല്‍കി. തൃപ്രയാര്‍ കിഴക്കെ നടയില്‍ നിന്നും ആരംഭിച്ച താന്ന്യം പഞ്ചായത്ത് മാര്‍ച്ച് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററില്‍ സമാപിച്ചു.പ്രകാശന്‍ കണ്ട ങ്ങത്ത്, ഇ.വി.ഹരീഷ്, രതീഷ് തൈവളപ്പില്‍, വേണു പറയങ്ങാട്ടില്‍, പി.കൃഷ്ണനുണ്ണി, എന്‍.എസ്.സുഗതന്‍ നേതൃത്വം നല്‍കി. പുതുക്കാട് നടന്ന പതിഷേധ പ്രകടനവും പൊതുയോഗവും ജില്ല സംഘചാലക് നേപ്പ മുരളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ വല്ലച്ചിറ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ സന്തോഷ് രാപ്പാള്‍, സുബ്രന്‍ പൂത്തോടന്‍, കൃഷ്ണന്‍ ആമ്പല്ലൂര്‍, ദിനേഷ് കല്ലൂര്‍, വി.വി. രാജേഷ്, റീസന്‍ ചെവിടന്‍, എ.ജി. രാജേഷ്, എ.ജി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുടയില്‍ പ്രകടനത്തിന് ഇ വി ബാബുരാജ്, ടി.എസ് സുനില്‍കുമാര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി.വേണു,എ പി ഗംഗാധരന്‍, സന്തോഷ് ചെറാക്കുളം,കെ ഉണ്ണികൃഷ്ണന്‍,അഖിലേഷ് വിശ്വനാഥന്‍, കൃപേഷ് ചെമ്മണ്ട, ഷാജു പൊറ്റക്കല്‍,രാജീവ് ചാത്തമ്പിള്ളി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ബസ് സ്റ്റാന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഠാണ ചുറ്റി ആല്‍ത്തറ പരിസരത്ത് സമാപിച്ചു. കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിന് എം.ജി.പ്രശാന്ത് ലാല്‍, ജയന്‍, ജിബിഷ്, സി.എം.ശശീന്ദ്രന്‍ ,വിഷ്ണു, കെ.ജി ശശിധരന്‍, എല്‍.കെ. മനോജ്, കെ.എ. സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, ടി. സുന്ദരേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടക്കാഞ്ചേരിയില്‍ നടന്ന പ്രകടനത്തിന് വി.എം. ഗോപീദാസ്, ജനാര്‍ദ്ദനന്‍, സുമേഷ്, അശോകന്‍, മനോജ്, ശശി മങ്ങാടന്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, സെബാസ്റ്റ്യന്‍ കുറ്റിക്കാട്, സുരേഷ്, പ്രദീപ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. ചാവക്കാട് താലൂക്ക് പരിധിയിലെ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനവും പ്രതിഷേധയോഗവും ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. മാളയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബിജെപി മണ്ഡലം സെക്രട്ടറി സി എം സദാശിവന്‍, ബിജെപി മാള പഞ്ചായത്ത് സെക്രട്ടറി കെ കെ അജയകുമാര്‍, എ.ആര്‍ അനില്‍ കുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക്ക് അംബുജാക്ഷന്‍, ജോസഫ് പടമാടന്‍, കെ.എസ് അനൂപ്, ദേവസ്സിക്കുട്ടി, അമ്പാടി പടിഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുവായൂരില്‍ നടന്ന പ്രതിഷേധ പ്രകടനം ബ്രി.ജെപി സംസ്ഥാന സമിതിയംഗം പി.എം ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചാലക്കുടിയില്‍ നടന്ന പ്രകടനം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. ടി.എസ്.മുകേഷ്,വത്സന്‍ ചമ്പക്കര, സുനില്‍ കാരാപ്പാടം, സുകുപാപ്പാരി തുടങ്ങിയവര്‍ സംസാരിച്ചു. ചേലക്കരയില്‍ നടന്ന പ്രതിഷേധ പ്രകടനം രാംദാസ് ഉദ്ഘാടനം ചെയ്തു . രാജേഷ് നമ്പ്യാത്ത് മുഖ്യ പ്രഭാഷണം നടത്തി . ഗിരീഷ്, അനില്‍ കുമാര്‍, പ്രതീഷ് , ഹരിദാസ്, സണ്ണി ആടുപാറ, കാവുങ്ങല്‍ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പഴയന്നൂരില്‍ പഴയന്നൂര്‍ എളനാട് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനം ശശി ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ മാഞ്ചാടി, കണ്ണന്‍, കൃഷ്ണന്‍കുട്ടി, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.