ബെംഗളൂരു: ഇന്ത്യന്‍ വനിതാ ബാസ്ക്കറ്റ്ബോള്‍ ടീം എഫ്ഐബിഎ ഏഷ്യാ കപ്പിന്റെ ‘എ’ ഡിവിഷനില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
‘ബി’ ഡിവിഷനില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ എ ഡിവിഷന് യോഗ്യതനേടിയത്. ബി ഡിവിഷന്റെ ആവേശകരമായ ഫൈനലില്‍ ഇന്ത്യ രണ്ടു പോയിന്റിന്റെ വ്യത്യാസത്തിന് കസക്കിസ്ഥാനെ തോല്‍പ്പിച്ചു. സ്കോര്‍ 75-73.
ഷെറീന്, പോള്‍ ദുരൈ, റസ്പ്രീത് എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
ഇന്ത്യന്‍ ടീമിന് ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് കെ. ഗോവിന്ദരാജ് പത്ത് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: