ന്യൂദല്‍ഹി: ഏസി കോച്ചുകളില്‍ കമ്പിളി പുതപ്പുകളുടെ വിതരണം റെയില്‍വെ നിര്‍ത്തുന്നു. വൃത്തിയില്ലാത്തതും മുഷിഞ്ഞതുമായ പുതപ്പുകളാണ് നല്‍കുന്നതെന്ന വ്യാപക വിമര്‍ശനത്തെത്തുടര്‍ന്നാണ് വിതരണം നിര്‍ത്താന്‍ റെയില്‍വെ തീരുമാനിച്ചത്.
ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ പുതപ്പുകള്‍ കഴുകണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെതിരെ സിഎജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പിളി പുതപ്പുകളുടെ വിതരണം നിര്‍ത്തുകയും കോച്ചിലെ ഊഷ്മാവ് 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 വരെയാക്കുവാനും തീരുമാനിച്ചത്. പുതപ്പ് നല്കല് നിര്‍ത്തുന്നത് റെയില്‍വെയ്ക്കും ലാഭകരമാണെന്നാണ് വിലയിരുത്തല്‍. ക്ലീനിങ്ങിന് 55 രൂപ ചെലവാകുമ്പോള്‍ 22 രൂപ മാത്രമാണ് യാത്രക്കാരില്‍ നിന്ന് വാങ്ങുന്നത്.
പുതപ്പ്വേണ്ടവര്ക്ക് ഐആര്‍സിടിസി വെബ്സൈറ്റില്‍ നിന്നോ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നോ ഉപയോഗിച്ചശേഷം കളയാവുന്ന ബെഡ്റോള്‍ നല്കുന്ന ഒരുവര്‍ഷം പഴക്കമുള്ള പദ്ധതിയും നിലവിലുണ്ട്. രണ്ട് കോട്ടണ്‍ ബെഡ്ഷീറ്റും ഒരു തലയിണയ്ക്കും 140 രൂപയാണ് വില. പുതപ്പ് മാത്രമുള്ള കിറ്റിന് 110 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: