എരുമേലി: എരുമേലിയെ സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും അവഗണിക്കുകയാണെന്ന് ബിഡിജെഎസ്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ഒന്നിന് 3ന് പേട്ടക്കവലയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി എസ്റ്റേറ്റുകളില്‍ നിന്ന് വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുക, എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്റില്‍ കംഫര്‍ട്ട് സ്റ്റേഷന് ആരംഭിക്കുക, മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനയോഗ്യമാക്കുക, സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം. സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന് ഉദ്ഘാടനം ചെയ്യും. പി റ്റി മന്മഥന്, എം പി സെന്‍, എം ആര് ഉല്ലാസ്, കെ സുഷീല്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: