ബിജെപി മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു

Sunday 30 July 2017 10:36 pm IST

പൊന്‍കുന്നം: ചിറക്കടവില്‍ ബി.ജെ.പി മണ്ഡലം ഓഫീസായ പൊന്‍കുന്നം ശ്രീധരന്‍ സ്മാരക കേന്ദ്രം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ഏയ്സ് ഓട്ടോയിലും ബൈക്കിലുമെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മാരകയുധങ്ങളുമായി എത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനുവുമുണ്ടാകാതെ ബി.ജെ.പി ഓഫീസ് അടിച്ച് തകര്‍ക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ കുറക്കന്‍ കണ്ണനെന്ന് വിളിക്കുന്ന മുകേഷ് മുരളിയുടെ (32) നേതൃത്വത്തിലെത്തിയ സംഘമാണ് മാരാകായുധങ്ങളുമായെത്തി അക്രമം നടത്തിയത്. ഇയാളെ പ്രതി ചേര്‍ത്ത് പൊന്‍കുന്നം പോലീസ് സംഭവത്തില്‍ കേസെടുത്തു. മര പട്ടികയും വടിവാളും ഉപയോഗിച്ച് ഓഫീസ് തകര്‍ത്ത സംഘം ഓഫീസിനുള്ളിലെ കസേരയും മേശയും ട്യൂബ് ലൈറ്റും നശിപ്പിച്ചു. ഓഫീസിനുള്ളിലെ ഫയലുകള്‍ കീറിയെറിയുകയും നശിപ്പിക്കുകയും ചെയ്തു. ഈ സമയം ഓഫീസിനുള്ളിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ തലനാഴിഴക്കാണ് അക്രമത്തില്‍ നിന്ന് രക്ഷപെട്ടത്. പുറത്തെ ജനല്‍ചില്ലുകളും തകര്‍ത്ത സംഘം സമീപത്തെ ബി.ജെ.പി യുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടിമരങ്ങളും തകര്‍ത്തു. പൊന്‍കുന്നം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.