കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: ഡോ. സ്വാമി

Sunday 30 July 2017 10:47 pm IST

ന്യൂദല്‍ഹി: അധികാരം ലഭിച്ച ഭ്രാന്തന്മാരായി സിപിഎം മാറിയെന്നും കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. തിരുവനന്തപുരത്തെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണ്. കൊലപാതകത്തിന് ശേഷം അതാഘോഷിക്കുകയാണ് സിപിഎം. സ്വാമി ചൂണ്ടിക്കാട്ടി. കേരളത്തില്‍ സിപിഎം അക്രമം വര്‍ദ്ധിച്ചുവെന്ന് ബിജെപി നേതാവായ സുധേഷ് വര്‍മ്മയും പ്രതികരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പുരോഗമനവാദികളെന്നവകാശപ്പെടുന്നവര്‍ മൗനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി കേരള ഹൗസിനും സിപിഎം ആസ്ഥാനമായ എകെജി ഭവനും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.