പയ്യാവൂര്‍: വിദേശത്ത് താമസമാക്കിയ പയ്യാവൂലെ ഗായിക ഭാവന ബാബു ആലപിച്ച മുത്തപ്പഭക്തിഗാന സിഡി പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കതിര് കയറ്റല്‍ ചടങ്ങിന് ശേഷം ഗായിക ഭാവന ബാബുവും സഹോദരന് ബിജിന് ബാബുവും ചേര്‍ന്ന് ക്ഷേത്ര തൃപ്പടിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പറശ്ശിനി പോളാരിസ് ഹോട്ടലില്‍ നടന്ന പ്രകാശന സദസ് പ്രശസ്ത ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സിനിമാസംവിധായകന് മോഹന്‍ കുപ്ലേരി സിഡി പ്രകാശനം നിര്‍വ്വഹിച്ചു. അഷ്ടപദി ഗായകന് കലാചാര്യ കൃഷ്ണമണി മാരാര്‍ സിഡി ഏറ്റുവാങ്ങി. ക്ഷേത്രാചാര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ വല്സന് തില്ലങ്കേരി മുഖ്യാതിഥിയായിരിന്നു. പറശ്ശിനി മഠപ്പുര അംഗം പി.എം.പ്രേംകുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രഭാഷകരത്നം പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരള യാദവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എം.രമേഷ്, കണ്ണൂര്‍ സംഗീതസഭ പ്രസിഡന്റ് കെ.പ്രമോദ്. ക്ഷേത്ര കലാ അക്കാദമി ഭരണസമിതിയംഗം കൃഷ്ണന് നടുവലത്ത്, കഥാകൃത്ത് കെ.വി.ശ്രീധരന്, സിനിമാ നടന് സദാനന്ദന് ചേപ്പറമ്പ്, ചിറക്കല്‍ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ തളിയില്‍ രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: