പാരീസ്: ബ്രസീലിയന്‍ താരം ഡാനി അല്‍വെസിന്റെ മികവില്‍ പാരീസ് സെന്റ് ജര്മെയിന് (പി എസ് ജി) ഫ്രഞ്ച് സൂപ്പര്‍ കപ്പ് കിരീടം. ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മോണാക്കോയെ തോല്‍പ്പിച്ചു.
ഫ്രഞ്ച് സീസണിന് മുന്നോടിയായുളള സൂപ്പര്‍ കപ്പില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ അഞ്ചാം കിരീടമാണിത്. ഇതോടെ അവര്‍ ലിയോണിന്റെ ഏഴു കിരീടമെന്ന റെക്കോര്‍ഡിനൊപ്പം എത്തി.
പതിനെട്ടുകാരനായ മാപ്പ 30-ാം മിനിറ്റില്‍ മൊണാക്കോയെ മുന്നിലെത്തിച്ചു. ഒരുഗോളിന് പിന്നില്‍പോയ പിഎസ്ജി തകര്‍ത്തുകളിച്ചു. ഏറെതാമസിയാതെ തന്നെ അവര്‍ മോണാക്കയ്ക്കൊപ്പം എത്തി. പിഎസ്ജിയിലേക്ക് പുതുതായെത്തിയ അല്‍വെസ് ഫ്രീകിക്കിലൂടെയാണ് ഗോള്‍ നേടിയത്.
ആറുപത്തിമൂന്നാം മിനിറ്റില്‍ നിര്ണായകഗോളിലൂടെ പിഎസ്ജി കിരീടം ഉറപ്പിച്ചു. അല്‍വെസിന്റെ ഒന്നാന്തരം പാസ് ആഡ്രിയന് റാബോയിറ്റ് ഗോളാക്കി മാറ്റുകയായിരുന്നു.
യുവന്റസില്‍ നിന്നാണ് അല്‍വെസ് പിഎസ്ജിയിലെത്തിയത്.രണ്ടുവര്ഷത്തേയ്ക്കാന്ണ് കരാര്‍.
ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ലീഗ് ഒന്നില്‍ പിഎസ്ജിയും മൊണാക്കോയും നവമ്പര്‍ 26 ന് ലൂയിസ് രണ്ട് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: