മൊണാക്ക: ബാഴ്സലോണ വിട്ട് നെയ്മര്‍ പാരിസ് സെന്റ് ജര്‍മെയിനില്‍ (പിഎസ്ജി) ചേരണമെന്ന് നെയ്മറുടെ സുഹൃത്തായ ബ്രസീലിയന്‍ താരവുമായ ഡാനി അല്‍വെസ്.
2013 ല്‍ നെയ്മര്‍ ബാഴ്സയിലെത്തിയതുമുതല് ഡാനിയും നെയ്മറും സുഹൃത്തിക്കളായിരുന്നു. ഒരു വര്‍ഷം മുമ്പ് യുവന്റസിലേക്ക് ചേക്കേറിയ ഡാനി ഇപ്പോള്‍ പിഎസ്ജി താരമാണ്.
നെയ്മര്‍ വരുമെന്നാണ് പ്രതീക്ഷ. അവന്റെ തീരുമാനത്തില്‍ ഇടപെടില്ല. വളരെ പ്രധാനമേറിയ തീരുമാനം നെയ്മറാണെടുക്കേണ്ടതെന്നും ഡാനി പറഞ്ഞു.
മൊണാക്കോയ്ക്കെതിരായ സൂപ്പര്‍ കപ്പ് മത്സരത്തില്‍ പിഎസ്ജിക്ക് വിജയം സമ്മാനിച്ച ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു ഡാനി.
നെയ്മര്‍ പിഎസ്ജിയിലേയ്ക്ക് വരുകയാണെങ്കില്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്ന് ഡാനി പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ അവനെ സഹായിച്ചു. ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ ആവശ്യമായ പിന്തുണ നല്കി. ബാഴ്സയിലെ കാര്യങ്ങള്‍ വിശദീകരിച്ചു. ബാഴ്സയില്‍ ചേരാന്‍ അവന് തീരുമാനിക്കുകയും ചെയ്തു.
ബ്രസീലിന്റെ സ്റ്റാര്‍ സ്ട്രൈക്കറായ നെയ്മര്‍ ബാഴ്സ വിട്ട് പിഎസ്ജിയിലേയ്ക്ക് കുടിയേറുകയാണെന്ന ഊഹാപോഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: