കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് ആഷിക്കൂര് റെഹ്മാന് (48) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസിലെ ഭന്ഗറിലായിരുന്നു സംഭവം. ആഷിക്കൂര് റെഹ്മാന് തലയ്ക്കാണ് വെടിയേറ്റത്.
ഭന്‍ഗറിലെ ഭൂസംരക്ഷണ കമ്മിറ്റിയെന്ന സംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ തൃണമൂലിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന് ഭൂസംരക്ഷണ കമ്മിറ്റിയും ആരോപിക്കുന്നു.
ഭൂസംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന റാലിക്കുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: