തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ രോഷ പ്രകടനം. ‘കടക്കൂ പുറത്ത്’ എന്ന് ആക്രോശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ ചര്‍ച്ച നടക്കുന്ന മുറിയില്‍ നിന്നും ഇറക്കി വിട്ടു.
സംസ്ഥാനത്ത് ഡിവൈഎഫഐ-സിപിഎം അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി സമാധാന ചര്‍ച്ച നടത്തുന്നത്. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: