തിരുവനന്തപുരം: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് ഒന്നിന് പരിഗണിക്കും. വിശദമായ കേസ് ഡയറി ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെഷന്‍സ് കോടതി ജാമ്യ ഹരജി പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് മാറ്റുകയായിരുന്നു. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ജൂലൈ 22-നാണ് കോവളം എം.എല്‍.എ എം. വിന്സന്റെിനെ ജയിലിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: