കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് മന്ത്രി മെഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ ആറു വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സര്വതോന്മുഖമായ ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കു പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സൈക്കിള്‍ വിതരണ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എന്‍.വിജയന്‍പിള്ള എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, മത്സ്യത്തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: