തിരുവനന്തപുരം: ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ഗവർണറുടേയും ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ മുട്ടുവിറച്ചു. ഇദ്ദേഹം എങ്ങനെ ന്യൂന പക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ പോലീസ് മേധാവി ലോകനാഥ് മെഹ്റയേയും വിളിച്ചു വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിഹാസവുമായി മുരളീധരന് രംഗത്ത് എത്തിയത്.
സാധാരണയായി മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ വിളിച്ചുവരുത്തി വിവരം തേടുന്നത് അസാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: