തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്ഐ അക്രമികള്‍ അതിക്രൂരമായി ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഭായി എന്ന വിളിപ്പേരുള്ള രതീഷ് എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
11 പേര് ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതില്‍ ഏഴ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും എഫ്ഐആറില്‍ പറയുന്നു.
മണികണ്ഠന് (മണിക്കുട്ടന്) ഉള്‍പ്പെടെ നാലുപേരെ ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: