ചക്കുളത്തുകാവ്: ഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന വള എഴുള്ളത്ത് ഉത്സവം 16 മുതല്‍ 18 വരെ നടക്കും. 16 നു ദേവീഭാഗവത പരായണം പ്രസാദമൂട്ട്, പ്രഭാക്ഷണം,17 നു വിശേഷാല്‍ പൂജകള്‍ക്കു ശേഷം വൈകിട്ട് 5.30 നു മൂലകുടുംബ ക്ഷേത്ര നിലവറ വാതുക്കല് മംഗല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും നടക്കും. ഇതോടനുബന്ധിച്ചു നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണവും ഗൗരി, ദേവി സങ്കല്‍പ്പങ്ങളെ രണ്ടു ജീവതകളില്‍ എഴുന്നള്ളിപ്പിച്ചു പൂജയും ആരതിയും, ഭജനയും, അഖണ്ഡനാമജപയജ്ഞവും നടത്തും. ഗൗരി എന്ന പെണ്‍കുട്ടിക്കു ചക്കുളത്തമ്മ ദര്‍ശനം നല്കിയ പുണ്യ ദിവസം ആണു ഗൗരി ദര്‍ശന ദിനമായി ആചരിക്കുന്നത്. 18 നു പുലര്‍ച്ചെ 5.30 നു മഹാആരതിയും ഒന്പതിനു വള അലങ്കാരത്തോടുകൂടി ജീവത എഴുെന്നള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രത്യേക പൂജയോടുകുടി ദേവീഗൗരി സങ്കല്‍പ്പങ്ങളുടെ എഴുന്നള്ളത്തും നടക്കും. ചടങ്ങുകള്‍ക്കു മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്രം ചീഫ് അഡ്മിനിസ്ട്രേറ്റര്‍ മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: