മുതിര്‍ന്ന ബിജെപി നേതാവ് ശിവപ്പ അന്തരിച്ചു

Monday 31 July 2017 5:01 pm IST

ബംഗളൂരു: കര്‍ണാടക മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ബി.ബി ശിവപ്പ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഹാസന്‍ ജില്ലയിലെ ശകലേഷ്പുരില്‍ നടക്കും. കര്‍ണാടകയിലെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച നേതാവാണ് ശിവപ്പ. 1981 ല്‍ ആണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. 1983 മുതല്‍ 88 വരെ അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. ശകലേഷ്പുര്‍ മണ്ഡലത്തില്‍നിന്ന് ശിവപ്പ രണ്ടുവട്ടം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ കര്‍ണാടക നിയമസഭയില്‍ എംഎല്‍സിയായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.