ചിത്രയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

Monday 31 July 2017 5:27 pm IST

കൊച്ചി: പി.യു ചിത്ര നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിശദമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. അത്ലറ്റിക് ഫെഡറേഷന്‍ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഫെഡറേഷനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവേണ്ടതാണെന്നും കോടതി വിമര്‍ശിച്ചു. ജൂലൈ 24-ന് ശേഷം സുധാ സിങ് എങ്ങിനെ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് ഫെഡറേഷന്‍ വിശദീകരിക്കണമെന്നും കോടതി അറിയിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.