പാനൂര്‍: ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേര സിപിം സംഘം നടത്തിയ കല്ലേറില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളങ്ങാട് കുഞ്ഞിപ്പറമ്പത്ത് വിനീഷ് (25), കുന്നോത്തുപറമ്പിലെ ശ്രീരാജ് (19) ന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിനീഷിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാജ് പാനൂര്‍ സിഎച്ച്സിയില് ചികിത്സയിലാണ്. പാറാട്ട് സര്‍വ്വീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേര സിപിഎം സംഘം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
ബിജപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം നടത്തിയ ഏകപക്ഷീയമായ അക്രമത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഏകപക്ഷീയമായി അക്രമമുണ്ടാക്കാനാണ് സിപിഎം ശ്രമം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സത്യപ്രകാശ് ആവശഷ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: