പ്രതിഷേധം അലയടിച്ചു: ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം

Monday 31 July 2017 8:09 pm IST

കാസര്‍കോട്: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഉള്‍പ്പെടയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, മഹിളാമോര്‍ച്ച് സംസ്ഥാന സമിതിയംഗം അനിത ആര്‍ നായക്, ബിജെപി കാസര്‍കോട് ടൗണ്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്‍, സവിത ടീച്ചര്‍, ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉദുമ: ഉദുമയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി തമ്പാന്‍ അച്ചേരി, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ജന സെക്രട്ടറി ശ്യാം പ്രസാദ്, ആര്‍ എസ് എസ് താലൂക്ക് കാര്യവാഹ് നാഗേഷ് ജി, നേതാക്കളായ വിവേക് പരിയാരം, വിശാലാക്ഷന്‍, സുരേഷ് എരോല്‍, വിനായക പ്രസാദ്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന പ്രകടനത്തിന് ബിജെപി ജില്ല ജന സെക്രട്ടറി എ.വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അശോകന്‍ മേലത്ത്, പ്രദീപ് മാവുങ്കാല്‍, എ.കെ. സുരേഷ്, എച്ച്. ആര്‍.ശ്രീധരന്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, ടി.വി.ഭാസ്‌കരന്‍, കെ.വി.ബാബു, ശ്രീജിത്ത് പറക്കളായി, ചിത്രന്‍ അരയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീലേശ്വരം: നീലേശ്വരത്ത് നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമന്‍, സെക്രട്ടറി പി.യു.വിജയകുമാര്‍, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍, പി.മോഹനന്‍, വി.കൃഷ്ണകുമാര്‍, ടി.രാധാകൃഷ്ണന്‍, കെ.വി.ഉണ്ണികൃഷ്ണന്‍, സുനില്‍കുമാര്‍ ചാത്തമത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സിക്രട്ടറി ടി.വി.ഷിബിന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഭവിത്ത്, സഹകാര്യവാഹ് എം.വിജയന്‍, കെ.ശശിധരന്‍, ടി.ഗംഗാധരന്‍, ഇ.രാമചന്ദ്രന്‍, മനോഹരന്‍ കുവാരത്ത്, കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുമ്പള: ആര്‍എസ്എസ് കാര്യവാഹിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, ആര്‍എസ്എസ് ജില്ലാ സമിതിയംഗം ദിനേഷ്, പഞ്ചായത്തംഗളായ രമേഷ്ഭട്ട്, സത്യശങ്കര്‍ ഭട്ട്, സുജിത്ത്‌റൈ, ഹരീഷ്ഗട്ടി, യുവമോര്‍ച്ച നേതാക്കളായ അനില്‍ഷെട്ടി, മോഹന ബംബ്രാണ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് ബിജെപി പ്രസിഡന്റ് കെ.ശങ്കരആള്‍വ അധ്യക്ഷത വഹിച്ചു. സുജന ശാന്തിപ്പള്ളം, വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.