ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Monday 31 July 2017 8:13 pm IST

  കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ വിവിധ ഐ.ടി.ഐ കളില്‍ 2017 അദ്ധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താല്‍ക്കാലികമായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഐ.ടി.ഐ കളിലേക്കുള്ള കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസില്‍ നടത്തും. കോഴിക്കോട് ജില്ലയില്‍ എ.സി.ഡി ഇന്‍സ്ട്രകടര്‍മാരുടെ നാലു ഒഴിവുകളും, ട്രേഡ് ഇന്‍സ്ട്രകടര്‍മാരുടെ അഞ്ച് ഒഴിവും (തൂണേരി- ഡി/സിവില്‍-1, എ.സി.ഡി -1), (എലത്തൂര്‍ എം.എം.വി-1, ഡി/സിവില്‍-1 വെല്‍ഡര്‍-2, എ.സി.ഡി-2), കുറുവങ്ങാട് (എ.സി.ഡി -1) മലപ്പുറം ജില്ലയില്‍ എ.സി.ഡി ഇന്‍സ്ട്രകടര്‍മാരുടെ 4 ഒഴിവുകളും, (പാണ്ടിക്കാട്-1 കേരളാധീശ്വരപുരം-1 പൊന്നാനി-1 പാതായ്ക്കര-1)കാസര്‍കോട് ജില്ലയില്‍ എ.സി.ഡി ഇന്‍സ്ട്രകടര്‍മാരുടെ മൂന്ന് ഒഴിവുകളും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒരു ഒഴിവും (ബേള എസി.ഡി-1) (നീലേശ്വരം - ഡി/സിവില്‍-1, എ.സി.ഡി-1) (ചെറുവത്തൂര്‍ എ.സി.ഡി -1) കണ്ണൂര്‍ ജില്ലയില്‍ എ.സി.ഡി ഇന്‍സ്ട്രകടറുടെ 1 ഒഴിവും (മാടായി-1) ആണ് ഉള്ളത്. ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രകടര്‍മാരുടെ മിനിമം അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്. എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രകടര്‍മാരുടെ യോഗ്യത മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്. ഇവരുടെ അഭാവത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമക്കാരെയും പരിഗണിക്കും. എ.സി.ഡി,ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ പ്രതിമാസ പരമാവധി വേതനം 27,825 രൂപയാണ്. പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. നിയമനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ ഒരു പകര്‍പ്പും ബയൊഡാറ്റയും സഹിതം ഒന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.