കൊപ്പളം അംഗനവാടിയുടെ പുനരുദ്ധാരണം അന്വേഷിക്കണം

Monday 31 July 2017 8:12 pm IST

മൊഗ്രാല്‍: കുമ്പള ഗ്രാമപഞ്ചായത്തില്‍ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 -ാം വാര്‍ഡിലെ മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലെ അംഗനവാടിക്ക് വികസനത്തിനായി അനുവദിച്ച മുന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തികളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു. കൊപ്പളം അംഗനവാടിയുടെ പുനരുദ്ധാരണം എന്ന പേരിലാണ് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനിന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന അംഗന്‍വാടിക്ക് മുന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് ജോലികള്‍ ദ്രുതഗതിയില്‍ നടത്തി പണം പാസാക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ എസ്റ്റിമേറ്റ് പറയുന്ന പ്രകാരം ജോലികള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശേധിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കെട്ടിട പുനരുദ്ധാരണത്തിന് 12 ഇന പദ്ധതി നിര്‍വഹണത്തിനാണ് എസ്റ്റിമേറ്റില്‍ മുന്ന് ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചത്. പരാതികള്‍ വരുന്നതിനു മുമ്പായി പദ്ധതി തുക മുഴുവനായും അനുവദിച്ചു കൊണ്ട് നടത്തിയ പ്രവര്‍ത്തിയില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.