തോട്ടില്‍ മാലിന്യം തള്ളിയ നിലയില്‍

Monday 31 July 2017 9:25 pm IST

പാലപ്പിള്ളി : പിള്ളത്തോട്ടിലും പരിസരങ്ങളിലും മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. വിവാഹ സദ്യയുടെ അവശിഷ്ടങ്ങളാണ് ചാക്കില്‍ കെട്ടി തോട്ടിലും പരിസരത്തും തള്ളിയത്. കുറുമാലി പുഴയില്‍ എത്തിച്ചേരുന്ന പിള്ളതോട്ടില്‍ വ്യാപകമായി മാലിന്യം തള്ളിയതോടെ വെള്ളം മലിനമായ നിലയിലാണ്. ഇറച്ചി മാലിന്യം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തോട്ടില്‍ തള്ളിയത് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കോടാലിയിലെ വിവാഹ വീട്ടില്‍ നിന്നാണ് ഇവിടേക്ക് മാലിന്യം എത്തിച്ച് തള്ളിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ വിളിച്ച് വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുമെന്നും പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.