ഡി സിനിമാസ്: വിജിലന്‍സ് അന്വേഷിക്കും

Monday 31 July 2017 9:26 pm IST

ചാലക്കുടി: ഡി സിനിമാസ് തീയറ്ററിന് പെര്‍മിറ്റ് നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഡി സിനിമാസ് വിഷയം ചര്‍ച്ച ചെയ്യുവാന്‍ വ്യാഴാഴ്ച സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കും. ഏഴായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ അധികം നിര്‍മ്മാണം നടത്തുവാന്‍ തീയറ്റര്‍ ഉടമക്ക് വഴി വിട്ട സഹായം യുഡിഎഫ് കൗണ്‍സില്‍ ചെയ്തു കൊടുത്തുവെന്നും അതിന് ഉപകാരമായി ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് രേഖാമൂലം നല്‍കിയ അഞ്ച് ലക്ഷത്തിന് പുറമെ അനധികൃതമായി കൂടുതല്‍ തുക മുന്‍ ചെയര്‍മാന്‍ പൈലപ്പന്‍ കൈപ്പറ്റിയതായി ദിലീപ് പറഞ്ഞതായി ചെയര്‍പേഴ്‌സണ്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിനായി ശേഖരിച്ച തുകയെ സംബന്ധിച്ചും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് പാണാട്ടു പറമ്പന്‍ പറഞ്ഞു. അതേസമയം ഡിസിനിമാസ് വിഷയത്തില്‍ വിജിലന്‍സ് അടക്കമുള്ള ഏത് അന്വേണവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഒ,പൈലപ്പന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വഴി വിട്ടൊരു സഹായവും ദിലീപിന് നല്‍കിയിട്ടില്ല. ഡി സിനിമാസ് തീയറ്ററിന് നിലവിലെ പ്ലാന്‍ വിട്ട് ഏഴായിരം ചതുരശ്രയടി വിസ്തീര്‍ണ്ണം കൂടുതല്‍ നിര്‍മ്മിക്കുവാന്‍ അനുവാദം നല്‍കിയത്.നിയമ പ്രകാരം തന്നെയാണെന്നും നഗരസഭ സെക്രട്ടറിക്ക് പ്ലാന്‍ അധികരിച്ച് നല്‍കുവാന്‍ അധികാരം ഉണ്ടെന്നും പൈലപ്പന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.