എരുമപ്പെട്ടി: സിപിഎം ബന്ധു നിയമനത്തിനും കോഴയ്ക്കും എതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. എരുമപ്പെട്ടി ചിറ്റണ്ട വായനശാലയുടെ അധീനതയിലുള്ള ജ്ഞാനോദയം സ്കൂളില്‍ ആണ് സിപിഎമ്മിന്റെ ബന്ധു നിയമനം. 17 ലക്ഷം രൂപ കോഴ വാങ്ങിച്ച് ഇവിടെ നിയമനം നടത്തിയെന്നാണ് ആക്ഷേപം. മുന്‍കാലങ്ങളില്‍ സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിയുടെ ഭാര്യയെയും സഹോദരിയേയും ഇപ്പോളത്തെ സ്കൂളിന്റ മാനേജരായ ബ്ലോക്ക് പ്രസിഡണ്ടിന്റെ ഭാര്യയെയും നിയമിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഇദേഹത്തിന്റെ ബന്ധുവായ ഒരാളെ 17 ലക്ഷം രൂപ കോഴ വാങ്ങിച്ച് നിയമിച്ചതായാണ് പരാതി. നിയമ നടപടികള്‍ എടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: