പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പീഡിപ്പിച്ചതിനുമായി രണ്ട് പേര്‍ പിടിയില്‍

Monday 31 July 2017 9:32 pm IST

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചെല്ലാര്‍കോവില്‍ പാറയില്‍ ജെബിന്‍(21)നേയും ഇതേ പെണ്‍കുട്ടിയെ നാലുവര്‍ഷം മുന്‍പ് പീഡിപ്പിച്ച കേസില്‍ ചെല്ലാര്‍കോവില്‍ ചെമ്പന്‍കുഴിയില്‍ രതീഷ്(27)നെയും വണ്ടന്‍മേട് പോലീസ് പിടികൂടി. ജൂലൈ 23ന് പെണ്‍കുട്ടിയുമായി ജെബിന്‍ ഒളിച്ചോടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നിന്ന് ഇരുവരെയും പോലീസ് കസ്റ്റ ഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. എന്നാല്‍ ജെബിന്‍ പീഡിപ്പിച്ചിട്ടില്ലെന്നും 13 വയസുള്ളപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രതീഷിനെ പിടികൂടിയത്. കട്ടപ്പന സിഐ വി.എസ്. അനില്‍കുമാര്‍, വണ്ടന്‍മേട് എസ്‌ഐ കെ.വി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.