തോപ്രാംകുടി: ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സും രേഖകളും ദമ്പതികളുടെ സത്യസന്ധതയില്‍ ഉടമയ്ക്ക് തരികെ ലഭിച്ചു. ബഥേല്‍ സ്വദേശിയായ പാലക്കുഴിയില്‍ മനു മോഹനന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്.
നീലിവയല്‍ സ്വദേശികളായ പൂവത്താനിക്കുന്നേല്‍ ഷിനോബിയും ഭാര്യ സിനിയും തോപ്രാംകുടിയ്ക്കു വരുന്ന വഴിയില്‍ നിന്നാണ് ഇവര്‍ക്ക് പേഴ്സ് ലഭിക്കുന്നത്. മുരിക്കാശേരി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ എന്‍ വി പൗലോസിന്റെ സാന്നിധ്യത്തില്‍ പേഴ്സ് ഉടമ മനുവിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: