വടക്കഞ്ചേരിയില്‍ ഇന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം

Monday 31 July 2017 9:45 pm IST

വടക്കഞ്ചേരി: ഇന്നു മുതല്‍ പഞ്ചായത്തിന്റ പരിധിയില്‍ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ സംഭരണം, വില്‍പന എന്നിവക്ക് കര്‍ശന നിരോധനം. ക്ലീന്‍ വടക്കഞ്ചേരി പദ്ധതിയിലൂടെ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്കാരി ബാഗുകള്‍ വില്‍പന നടത്തിയാല്‍ പിടിച്ചെടുത്ത് ലൈസന്‍സ് റദ്ദുചെയ്യും.ആദ്യഘട്ടത്തില്‍ ചെറിയ പിഴഈടാക്കും. എന്നാല്‍ രണ്ടാമതുംവില്‍പന നടത്തിയാല്‍ വന്‍പിഴ ഈടാക്കും. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, പൈപ്പുകള്‍, ടിന്നുകള്‍, ചാക്കുകള്‍ എന്നിവ പ്രത്യേകമായി ശേഖരിച്ച് പാളയം കുറുവത്ത് കോളനിയിലുള്ള മാലിന്യകേന്ദ്രത്തിലെത്തിക്കുന്ന ജോലികളും തുടങ്ങി കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി പൊതുസ്ഥലത്ത്തള്ളുന്നതും ഇല്ലാതാക്കാന്‍ ജാഗ്രതാ സമിതികളുടെ നിരീക്ഷണം ശക്തമാക്കും.അപകടകരമായ മാലിന്യങ്ങളായ ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍, സിഎഫ്എല്‍ വിളക്കുകള്‍, കുപ്പിച്ചില്ലുകള്‍, ബാറ്ററികള്‍, ആണികള്‍, ലോഹകഷണങ്ങള്‍,മരുന്നുകളുടെ കവറുകള്‍ എന്നിവ പഞ്ചായത്തിന്റെ മാലിന്യ വണ്ടിയില്‍ പ്രത്യേകമായി ശേഖരിക്കും. പാളയം കുറുവത്ത് കോളനിയിലുള്ള മാലിന്യകേന്ദ്രത്തിലെത്തിച്ച് വേര്‍തിരിക്കാനും ജൈവവളമാക്കാനുമുള്ള പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക കെട്ടിടങ്ങളിലാണു വേര്‍തിരിക്കല്‍. മൂന്ന് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണു ജൈവമാലിന്യം വളമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.