കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ ധിക്കാര പരാമര്‍ശത്തെ പിന്തുണച്ച് കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടത് ഗ്രാമീണ ഭാഷയായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
ഇതൊന്നും വലിയ വിഷയമായി കാണേണ്ടതില്ല. എപ്പോഴും അച്ചടി ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുക എന്ന ഉദ്ദേശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: