റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്ക് എതിരെ കര്‍ശന നടപടി

Monday 31 July 2017 10:11 pm IST

കോട്ടയം: കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് റേഷന്‍ വിതരണത്തിനായുളള മുന്‍ഗണനാ പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കയറി കൂടിയിട്ടുളള അനര്‍ഹര്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശ നടപടികളുമായി ജില്ലാ ഭരണകൂടം. അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ അത്തരക്കാര്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമവും ആവശ്യ വസ്തു നിയമവും അനുസരിച്ച് നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ സി.എ ലത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ശക്തമാക്കാന്‍ നേരത്തെ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംശയം തോന്നുന്ന കേസുകളില്‍ അര്‍ഹത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ടും വീടുകളില്‍ എത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.