പാത്താമുട്ടം: മനുഷ്യജീവിതത്തെ പുതുസാങ്കേതികവിദ്യകള്‍ നവീകരിക്കുന്നുവെന്ന് സിന്തൈറ്റ് ഗ്രൂപ്പ്് വൈസ് ചെയര്മാന് ഡോ. ജോര്‍ജ് പോള്‍. സെയിന്റ്ഗിറ്റ്സ് എഞ്ചിനീറിങ് കോളേജിലെ പുതിയ ബി.ടെക്, എം.ടെക് കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെമിക്കല്‍ എഞ്ചിനീയറിങ്,ഫുഡ് ടെക്നോളജി എന്നിവയാണ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബി.ടെക് കോഴ്സുകള്‍.പുതിയ എം.ടെക് കോഴ്സുകള്‍ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നിവയാണ്.
ഐസിഎആര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. കെ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന് റിഫൈനറിയുടെ മുന്‍ ജനറല്‍ മാനേജര്‍ പി.എം.മാണി കെമിക്കല്‍ എന്ജിനീയറിങിനെക്കുറിച്ച് വിശദീകരിച്ചു. സെന്റ്ഗിറ്റ്സ് ഡയറക്ടര്‍ തോമസ്.ടി.ജോണ്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: